
Worship | പൂജ

പൂജാദ്രവ്യങ്ങൾ
പരിമിതമായ വഴിപാട് ; കൂടുതൽ ഉപാസനാ സാധ്യത ഇതാണ് ആത്മീയസാധനാകേന്ദ്രമെന്ന നിലയിലുള്ള ഇവിടുത്തെ ധാരണ . ആയതിനാൽ , വലിയൊരു വഴിപാട് പട്ടിക ഇവിടെ ഉണ്ടാവില്ല . മറിച്ച് ; സ്വയം പൂജ ചെയ്യാനുള്ള , അർച്ചന ചെയ്യാനുള്ള അവസരം ഭക്തർക്ക് , വിശിഷ്യാ വിദ്യാർത്ഥികൾക്ക് ഇവിടെ ഉണ്ടാകും. അതിനാവശ്യമായ പൂജാദ്രവ്യങ്ങൾ മുൻകൂട്ടി അറിയിച്ചാൽ കോവിലിൽ തന്നെ ക്രമീകരിക്കും .
ശുദ്ധമായ പൂജാദ്രവ്യങ്ങൾ മാത്രമേ ഇവിടെ ഉപയോഗിക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ട് . ആയതിനാൽ , വിളക്കെണ്ണ , വിപണിയിലെ നല്ലെണ്ണ തുടങ്ങിയ എണ്ണകൾ പുറമേ നിന്ന് കൊണ്ടുവരുന്നത് തീർത്തും ഉപയോഗിക്കില്ല . ശുദ്ധമായത് എന്ന് ഉറപ്പു വരുത്തി ഇവിടെതന്നെ സംഭരിക്കുന്ന വെളിച്ചെണ്ണയായിരിക്കും ഉപയോഗിക്കുക . അതുപോലെ തന്നെ , അവിൽ , മലർ , ശർക്കര , നെയ്യ് , ഭസ്മം , കളഭം , ചന്ദനത്തിരി , കർപ്പൂരം തുടങ്ങിയവയും ഇവിടെ നിന്ന് കിട്ടുന്നതായിരിക്കും . പൂക്കൾ , കരിക്ക് , പഴം , തേങ്ങ , ഉടയാട എന്നിവ വെളിയിൽ നിന്ന് കൊണ്ടുവരാം
പ്രസാദത്തിന്റെ അളവിൽ മിതത്വം
ജീവിതശൈലീരോഗങ്ങൾ സാധാരണമാകയാൽ പലരും ഇന്ന് പ്രസാദം , പ്രസാദമെന്ന നിലയിൽ അല്പം മാത്രം ഉപയോഗിക്കുന്നതായും ബാക്കി കളയുന്നതായും മനസിലാക്കുന്നതിനാൽ , ഇവിടത്തെ വഴിപാടുകളുടെ പ്രസാദം പരിമിതമായ അളവിൽ മാത്രമേ ഉണ്ടാകൂ . അതല്ല , കൂടുതൽ അളവ് പ്രസാദം വേണമെന്നുള്ളവർക്ക് അത് സൂചിപ്പിച്ചാൽ അതിനനുസരിച്ചും വേണ്ട ക്രമീകരണം ചെയ്യുന്നതാണ്.